
കൊച്ചി: 16 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇന്ത്യൻ പൗരത്വം ലഭിച്ചെങ്കിലും ഈ സൗഭാഗ്യം കാണാൻ തന്റെ ഭർത്താവില്ലല്ലോ എന്ന ഒരു ദുഃഖം മാത്രമാണ് അവർക്കിപ്പോൾ ഉള്ളത്. പൗരത്വത്തിനായി അപേക്ഷ കൊടുത്തത് ഭർത്താവ് ജമാലുദ്ദീനാണ്. എന്നാൽ അദ്ദേഹം 4 വർഷം മുൻപ് അർബുദബാധിതനായി മരിച്ചു. 1971 -ൽ ആണ് ശ്രീലങ്കയിൽ വെള്ളത്തമ്പി- ഹവ്വ ഉമ്മ ദമ്പതികളുടെ മകളായി രവിയത്തുമ്മ ജനിച്ചത്.
വെള്ളത്തമ്പി ജോലിക്കായി കുവൈറ്റിലേക്ക് പോയപ്പോൾ ഭാര്യയെയും മകളെയും കൂടെക്കൂട്ടി. ഇവിടെ വെച്ചു കൈപ്പമംഗലം സ്വദേശിയും ബിസിനസ്സുകാരനുമായ ജമാലുദ്ദീനുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് 2002 -ൽ വിവാഹം കഴിഞ്ഞു. തുടർന്ന് 2006 -ൽ ജമാലുദ്ദീൻ ഭാര്യയുമായി ഇന്ത്യയിലേക്ക് പൊന്നു.
ഇപ്പോൾ 17 വയസുള്ള മകൾ ഫറാ ജമാലിന് ജനിച്ചപ്പോൾ തന്നെ ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു. എന്നാൽ ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. പൗരത്വ സർട്ടിഫിക്കറ്റ് കളക്ടർ ഹരിത വി കുമാർ ഇവർക്ക് നൽകി.
Post Your Comments