KeralaLatest NewsNews

പ്രളയദുരിതാശ്വാസ തട്ടിപ്പും മോൺസൺ കേസും കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ മുരളീധരൻ

കോഴിക്കോട് : മോൺസൺ തട്ടിപ്പും പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ മുരളീധരൻ എംപി. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും മുരളീധരൻ പറഞ്ഞു. പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് പ്രളയകാലത്തും കൂടി എത്ര രൂപ എത്തിയെന്നോ ഇതിലെത്ര രൂപ ചിലവിട്ടെന്നോ എന്തെങ്കിലും കണക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ഇതുവരെ സ‍ർക്കാർ മറുപടി നൽകിയിട്ടില്ല. കട്ട പണം തിരിച്ചു കൊടുത്താൽ എല്ലാം ശരിയാവുമെങ്കിൽ പിന്നെന്തിനാണ് ജയിൽ?.  പ്രളയദുരിതാശ്വാസ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്നും മുരളീധരൻ പറഞ്ഞു.

Read Also  :  ചെമ്പോല വ്യാജമോ? ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അന്വേഷണസംഘത്തിന്റെ കത്ത്

മോൺസണിൻ്റെ പുരാവസ്തു തട്ടിപ്പ് കേസിൻ്റെ അന്വേഷണത്തിൽ ശ്രീജിത്തിൻ്റെ മേൽനോട്ടം എന്തിനാണ്?.  ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഒരന്വേഷണവും ഫലപ്രദമല്ല. കോൺഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണ് മോൺസൺ എന്നും മുരളീധരൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സർക്കാരാണ്. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയൊക്കെ ഹൈടെക്ക് തട്ടിപ്പാണെന്നും മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button