Latest NewsNewsIndia

ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയല്ല: കാനത്തിനെതിരെ ഡി രാജ

ന്യൂഡൽഹി : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ട്. പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. എന്നാൽ, ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഡി.രാജ പറഞ്ഞു.

കനയ്യ കുമാറിന്റെ കാര്യത്തിലും കാനത്തിന്റെ നിലപാടിനെ ഡി.രാജ തള്ളി. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാജ പറഞ്ഞു. ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നപ്പോള്‍ കനയ്യയ്ക്ക് സംരക്ഷണം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. കനയ്യയ്‌ക്കൊപ്പം പാര്‍ട്ടി നിന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് കനയ്യ കുമാറിന് പ്രതിബദ്ധത ഇല്ലായിരുന്നു. പാര്‍ട്ടിയേയും ആദര്‍ശങ്ങളേയും കനയ്യ കുമാര്‍ വഞ്ചിച്ചുവെന്നും ഡി.രാജ പറഞ്ഞു.

Read Also  :  കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 176 പുതിയ കേസുകൾ

കനയ്യ കുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button