കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച്‌ ഖത്തർ ആരോഗ്യമന്ത്രാലയം

ദോഹ : കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച്‌ ഖത്തർ ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 160 റിയാല്‍ നല്‍കിയാല്‍ മതി. നേരത്തെ 300 റിയാല്‍ വരെയായിരുന്നു നിരക്ക്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിനും ആന്‍റിബോഡി ടെസ്റ്റിനും അമ്പത് റിയാലാണ് നല്‍കേണ്ടത്.

Read Also : കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തർ 

ഖത്തറിന് പുറത്ത് വെച്ച്‌ വാക്സിനെടുത്ത് വരുന്നവര്‍ക്കും സിനോഫാം, സിനോവാക്, സ്പുട്ട്നിക്ക് എന്നീ വാക്സിന്‍ എടുത്തവര്‍ക്കും ഖത്തറിലെത്തി രണ്ട് ദിവസത്തെ ക്വാറന്‍റൈന്‍ കഴിയുന്ന മുറയ്ക്ക് ആന്‍റിബോഡി ടെസ്റ്റ് നടത്തണം.

ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്ന വാക്സിനേഷന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല, വാക്സിന്‍ സ്വീകരിക്കാത്തവരാണെങ്കില്‍ ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍ മതി.

Share
Leave a Comment