റിയാദ് : നാട്ടിലേക്ക് പോയവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്. തവക്കല്‍നാ ആപ്ലിക്കേഷനും സമാന രീതിയില്‍ കഴിഞ്ഞ ദിവസം ഇതേ അറിയിപ്പ് നല്‍കിയിരുന്നു.
Read Also : ശഹീന്‍ ചുഴലിക്കാറ്റ് : വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച് ഒമാൻ
അതേസമയം സിവില്‍ ഏവിയേഷന്‍ അതോറ്റിയുടെ അറിയിപ്പൊന്നും വിഷയത്തില്‍ വന്നിട്ടില്ല. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സെപ്റ്റംബറില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു ഡോസ് സ്വീകരിച്ച് ഇമ്യൂണായവര്‍ക്കും സൗദിയിലേക്ക് തിരികെ പ്രവേശിക്കാം. ഇവര്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. മറ്റൊരു രാജ്യത്ത് പതിനാല് ദിവസം തങ്ങിയാല്‍ മതി. ഇന്നും സമാന രീതിയില്‍ സൗദിയിലേക്ക് പ്രവാസികളെത്തിയിട്ടുണ്ട്.
യാത്ര സംബന്ധിച്ച് ഒരു ഡോസ് മാത്രം സ്വീകരിച്ച് ഇമ്യൂണായവര്‍ ആശങ്കയിലാണ്. ചിലരെ ഇക്കാരണത്താല്‍ വിമാനത്താവളത്തില്‍ നിന്നും മടക്കുകയും ചെയ്തിരുന്നു. ഇതില്‍ പക്ഷേ, സൗദി ആഭ്യന്തര മന്ത്രാലയമോ സിവില്‍ ഏവിയേഷനോ പൊതു സമൂഹത്തിനായി പ്രത്യേക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇമ്യൂണായവര്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ വേണ്ട. ഇവരുടെ കയ്യില്‍ തവക്കല്‍നാ ആപ്പില്ലെങ്കില്‍ യാത്രക്ക് മുന്നേയുള്ള രജിസ്ട്രേഷന്റെ പ്രിന്റില്‍ ഇക്കാര്യമുണ്ടായാലും യാത്ര ചെയ്യാം. ഒക്ടോബര്‍ 10 മുതല്‍ വിമാനത്താവളമുള്‍പ്പെടെ എല്ലായിടത്ത് പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. ഇതു പക്ഷേ വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് ബാധകമല്ല. ഇവര്‍ക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതി.
Post Your Comments