ദോഹ : റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍. ഇനി മുതൽ വാക്സിന് സ്വീകരിച്ചവര്‍ക്കെല്ലാം രണ്ടു ദിവസ ക്വാറന്‍റീന്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബര്‍ ആറ് ബുധനാഴ്ച മുതല്‍ മാറ്റം പ്രാബല്ല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ, ഫിലിപ്പിന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്, ഇന്തോനേഷ്യ, കെനിയ, സുഡാന്‍ എന്നീ രാജ്യങ്ങളാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്ളത്.
Read Also : ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികൾ തുടങ്ങിയെന്ന് ബ്രിട്ടൻ
ഇന്ത്യയില്‍ നിന്നുള്ള അംഗീകൃത വാക്സിന് സ്വീകരിച്ചവര്‍ക്കും ഇനി രണ്ടു ദിവസം ക്വാറന്‍റീന്‍ മതിയാവും. ഇവര്‍, ഖത്തറിലെത്തി 36 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റും, ആന്‍റി ബോഡി ടെസ്റ്റും പൂര്‍ത്തിയാക്കിയിരിക്കണം. അതേസമയം, ഖത്തറില്‍ നിന്ന് വാക്സിന് എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് മാത്രം മതിയാവും.
അതേസമയം വാക്സിന് സ്വീകരിക്കാത്ത 12ന് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് കുത്തിവെപ്പ് സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. രണ്ടു ദിവസമാണ് ഇവര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ദേശിച്ചത്. അതേസമയം, 12 വയസ്സിന് മുകളിലുള്ളവര്‍ വാക്സിനേറ്റഡ് അല്ലെങ്കില്‍ വിസിറ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.
റെസിഡന്‍റ് വിസയിലുള്ള വാക്സിന് സ്വീകരിക്കാത്ത യാത്രക്കാര്‍ക്കും പ്രവേശന അനുമതി നല്‍കാന്‍ തീരുമാനമായി. എന്നാല്‍, ഏഴു ദിവസം ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്. ആറാം ദിവസത്തെ പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവായാല്‍ ഏഴാം ദിനം പുറത്തിറങ്ങാന്‍ അനുവാദം നല്‍കും. നേരത്തെ ഖത്തറില്‍ നിന്ന് വാക്സിന് സ്വീകരിച്ചവര്‍ക്ക് രണ്ടു ദിവസവും, പുറത്തു നിന്ന് വാക്സിന് സ്വീകരിച്ചവര്‍ക്ക് 10 ദിവസവുമായിരുന്നു ക്വാറന്‍റീന്‍. ഫാമിലി വിസിറ്റ് വിസയില്‍ കുട്ടികള്‍ക്ക് പ്രവേശന അനുമതിയുമുണ്ടായിരുന്നില്ല.
Post Your Comments