ഡൽഹി: ഡ്രോണ്‍ ഉപയോഗിച്ച് നാനോ ലിക്വിഡ് യൂറിയ സ്പ്രേ ചെയ്യുന്നതിനുള്ള പ്രായോഗിക ഫീൽഡ് ട്രയൽ നടന്നതായി റിപ്പോർട്ടുകൾ. ഡ്രോണുകളിലൂടെ നാനോ യൂറിയ സ്പ്രേ ചെയ്യുന്നത് വിളകൾക്ക് കൂടുതൽ ഫലപ്രദമാണെന്നും ഉൽപാദനക്ഷമതയെ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും ഐഎഫ്എഫ്സിഒ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയെന്നും പറയുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്‌നഗറിലാണ് പരീക്ഷണം നടന്നത്.
Also Read: ജീവനാംശം ആവിശ്യമില്ല, നാഗചൈതന്യയുടെ കുടുംബം നൽകാനൊരുങ്ങിയ 200 കോടി രൂപ വാങ്ങുന്നില്ലെന്ന് സാമന്ത
ഡ്രോണുപയോഗിച്ച് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും അവകാശപ്പെടുന്നു. ഇക്കാര്യം കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രിയാണ് ഔദ്യോഗികമായി അറിയിച്ചത്. നാനോ യൂറിയ വികസിപ്പിച്ച ഇഫ്കോ , കേന്ദ്ര കെമിക്കൽ ആൻഡ് ഫെര്‍ട്ടിലൈസര്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫീൽഡ് ട്രയൽ നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. ലിക്വിഡ് നാനോ യൂറിയ പരമ്പരാഗത യൂറിയയ്ക്ക് ശക്തമായ ഒരു ബദലായി ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് സബ്സിഡിയിലുള്ള ഭാരം കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാനോ യൂറിയയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും അത് വൻതോതിൽ ഉപയോഗിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ‘നാനോ യൂറിയയുടെ വൻതോതിലുള്ള ഉത്പാദനം ഈ വർഷം ജൂണിൽ ആരംഭിച്ചു. ഇതുവരെ ഞങ്ങൾ അമ്പതുലക്ഷത്തിലധികം കുപ്പി നാനോ യൂറിയ ഉത്പാദിപ്പിച്ചു. പ്രതിദിനം ഒരു ലക്ഷത്തിലധികം കുപ്പി നാനോ യൂറിയ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments