
ബേണ്‍ : ശാരീരിക ബന്ധത്തിനിടെ കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കൊല നടത്തിയത് സ്വത്തുക്കള്‍ തട്ടിയെടുക്കാനെന്ന് പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്ന് 18 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.
Read Also : സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 13,638 നിയമലംഘകര്‍
2019 ഏപ്രിലില്‍ നടന്ന സംഭവത്തിലാണ് കോടതി യുവാവിന് ശിക്ഷ വിധിച്ചത്. ബ്രിട്ടീഷ് വംശജയായ അന്ന റീഡ്(22) ആണ് കാമുകന്‍ മാര്‍ക് ഷാറ്റ്സ്ലെ(32)യുടെ ചതിയില്‍പെട്ട് മരിച്ചത്. അന്നയുടെ സ്വത്തെല്ലാം തട്ടിയെടുക്കാനാണ് മാര്‍ക് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവദിവസം ഹോട്ടൽ റിസപ്ഷനില്‍ വിളിച്ച മാര്‍ക് ലൈംഗിക ബന്ധത്തിനിടെ അന്ന ബോധരഹിതയായെന്നും ശരീരമാകെ നീലനിറമായെന്നും അറിയിക്കുകയായിരുന്നു.
ശാരീരിക ബന്ധത്തിനിടയ്ക്ക് ടൗവല്‍ ഉപയോഗിച്ച് അന്നയുടെ കഴുത്തില്‍ ഇടക്കിടെ തടവിയ ശേഷം മാര്‍ക് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോടതിയില്‍ തെളിഞ്ഞു.
Post Your Comments