Latest NewsNewsIndia

കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വളരെ മോശം: പാർട്ടി സ്ഥാനം രാജിവെച്ച് മുൻ ഐആർഎസ് ഉദ്യോഗസ്ഥ

2019-ലാണ് പ്രീത ഹരിത്ത് കോൺഗ്രസിൽ ചേരുന്നത്

ന്യൂഡൽഹി : കോൺഗ്രസിൽ നിന്നും രാജിവെച്ച് മുൻ ഐആർഎസ് ഉദ്യോഗസ്ഥ പ്രീത ഹരിത്ത്. കോൺഗ്രസിന്റെ ഭരണസംവിധാനം വളരെ മോശമാണെന്നും, പാർട്ടിക്കുള്ളിൽ താൻ ഒരു അനാഥയെ പോലെ ആയിരുന്നുവെന്നും പ്രീത ഹരിത്ത് പറഞ്ഞു. രാജിവെച്ച ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

‘കോൺഗ്രസിന്റെ ഭരണസംവിധാനങ്ങൾ വളരെ മോശമാണ്. പാർട്ടിക്കുള്ളിൽ ഒരു അനാഥയെ പോലെ ആയിരുന്നു ഞാൻ. ഞങ്ങളുടെ പ്രവർത്തനങ്ങളെ  അവർ അംഗീകരിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്തില്ല. ദളിത് ബഹുജൻ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് ഞാൻ കോൺഗ്രസിൽ ചേരുന്നത്. എന്നാൽ, ദളിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങളെല്ലാം കോൺഗ്രസ് അവഗണിക്കുകയാണ്. പാർട്ടിക്കുള്ളിൽ തന്നെ ധാരാളം ആശയക്കുഴപ്പം സംഭവിക്കുന്നുണ്ട്. ആരോടാണ് പ്രശ്‌നങ്ങൾ പറയേണ്ടത്, ആരാണ് നമുക്ക് ജോലികൾ വീതിച്ച് തരുന്നത്, ആരാണ് ഇത് എല്ലാം നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലെല്ലാം അവ്യക്തമാണ്’- പ്രീത ഹരിത്ത് പറഞ്ഞു.

Read Also :  എന്താണ് അയ്യപ്പ തിന്തക തോം? എന്താണ് അലിഫ് ലാം മീം?: മോൻസൻ മാവുങ്കലിന്റെ മതേതര തള്ളുകൾ

2019-ലാണ് പ്രീത ഹരിത്ത് കോൺഗ്രസിൽ ചേരുന്നത്. കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ഇൻകംടാക്‌സ് വിഭാഗത്തിൽ പ്രിൻസിപ്പൽ കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയായിരുന്നു പ്രീതി.

 

shortlink

Post Your Comments


Back to top button