ദോഹ : പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഖത്തര്‍ മതകാര്യ മന്ത്രാലയം. ദിവസേനയുള്ള അഞ്ചുനേര നമസ്കാരങ്ങളിലും, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും സാമൂഹിക അകലം പാലിക്കേണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച മുതലാവും പള്ളിയിലെ ഇളവുകളും പ്രാബല്ല്യത്തില്‍ വരുന്നത്.
Read Also : ദുബായ് എക്സ്പോ 2020 : കരിമരുന്ന് പ്രയോഗങ്ങൾ കാണാൻ കഴിയുന്ന മൂന്ന് സ്ഥലങ്ങൾ
അതേസമയം, പള്ളിയിലും പരിസരങ്ങളിലും കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. മാസ്ക് അണിഞ്ഞ് മാത്രമേ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. സ്വന്തം മുസല്ല കൈയില്‍ കരുതണം. ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
വെള്ളിയാഴ്ച ഖുതുബ നടക്കുന്ന സമയങ്ങളില്‍ വിശ്വാസികള്‍ ഒരു മീറ്റര്‍ അകലം പാലിച്ചു വേണം പള്ളിയില്‍ ഇരിക്കാന്‍. ശൗചാലയങ്ങള്‍ തുറക്കാനും തീരുമാനമായി. തിരക്ക് കുറഞ്ഞ പള്ളികളില്‍ വുദു എടുക്കാന്‍ സൗകര്യമൊരുക്കാമെന്നും നിര്‍ദേശമുണ്ട്.
Post Your Comments