ദോഹ : കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് എട്ടുമാസം പൂര്‍ത്തിയായ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബൂസ്റ്റര്‍ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചുതുടങ്ങുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also : പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഖത്തര്‍ മതകാര്യ മന്ത്രാലയം
സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഹൈ റിസ്ക് വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കി തുടങ്ങിയത്. 65 വയസ്സ് പിന്നിട്ടവര്‍, മാറാരോഗങ്ങള്‍ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.
ഇത് 15 ദിവസം പിന്നിട്ടതിനു പിന്നാലെയാണ് അടുത്ത വിഭാഗമായ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കും അധിക പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരുമാനമായത്. ഫൈസര്‍, മൊഡേണ വാക്സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം തികഞ്ഞവരാണ് ബൂസ്റ്റര്‍ ഡോസിന് യോഗ്യര്‍.
Post Your Comments