KeralaLatest NewsNews

മൂന്ന് ദിവസമായി ഓഫീസിലെത്തുന്നില്ല: ഔദ്യോഗിക ആവശ്യത്തിനായി ഒറീസയിലേക്ക് പോകുന്നുവെന്ന് ബെഹ്‌റ

മുൻ ഡിഐജി സുരേന്ദ്രനും മോൻസനുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം വിവാദമായിക്കഴിഞ്ഞു.

തിരുവനന്തപുരം: കേരളത്തിൽ മോൻസൺ തട്ടിപ്പ് വിവാദം ചൂടുപിടിക്കുമ്പോൾ ഔദ്യോഗിക ആവശ്യത്തിനായി ഒറീസയിലേക്ക് പോകുന്നുവെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദം കൊഴുക്കുമ്പോഴാണ് ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഔ​ദ്യോ​ഗിക വിവരം പുറത്ത് വരുന്നത്. ഒറീസയിൽ അഭിമുഖ പരീക്ഷക്കു വേണ്ടി പോകുന്നുവെന്നാണ് വിവരം.

മൂന്ന് ദിവസമായി ബെഹ്റ ഓഫീസിലെത്തുന്നില്ല എന്നും അദ്ദേഹം അവധിയിലാണ് എന്നും ചർച്ചകൾ ഉയർന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തിൽ മോൻസൻ മാവുങ്കൽ കേസ് അന്വേഷണം പൂർത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന് വിവരം പുറത്തുവന്നത്. മോൻസനൊപ്പമുള്ള ബെഹ്റയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിന്റെ ബീറ്റ് ബുക്ക് മോൻസന്റെ വീടിനു മുന്നിൽ സ്ഥാപിച്ചത് ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു.

Read Also: മോന്‍സനെതിരെ പരാതി നല്‍കിയവരിലൊരാള്‍ക്ക് മുഹമ്മദ് റിയാസുമായി ബന്ധം: അഡ്വ. അനില്‍ ബോസ്

മോൺസൺ മാവുങ്കലും മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിൻറെ കടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് സർക്കാരിനെ വെട്ടിലാക്കിക്കഴിഞ്ഞു. ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസന്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതും. മുൻ ഡിഐജി സുരേന്ദ്രനും മോൻസനുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം വിവാദമായിക്കഴിഞ്ഞു. മോൺസനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേേടായി മാറി.

shortlink

Post Your Comments


Back to top button