Latest NewsIndiaNews

‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം’: ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്

അയോദ്ധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അയോധ്യയില്‍ വെച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് സന്യാസി ആവശ്യപ്പെട്ടത്.

‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ന് പ്രഖ്യാപനം നടത്തണം. അല്ലെങ്കിൽ സരയൂ നദിയിൽ ജലസമാധിയടയും. രാജ്യത്തെ മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൌരത്വം റദ്ദാക്കണം’, സന്യാസി ആവശ്യപ്പെട്ടു. സന്യാസിയെ പിന്തുണച്ച് ‘ഹിന്ദു സനാതൻ ധർമ്മ സൻസദ്’ നടത്തുമെന്ന് അയോധ്യയിലെ മറ്റു ചില സന്യാസികള്‍ പറഞ്ഞു.

അയോധ്യയിൽ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഇക്കാര്യം പറഞ്ഞത്. ജഗദ്ഗുരു ആചാര്യ മഹാരാജ് നേരത്തെ ദ്വാരക ശാരദ പീഠ് പ്രമുഖ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദിനെ കോൺഗ്രസിന്‍റെ പാദസേവകന്‍ എന്ന് വിളിച്ചത് ഏറെ വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button