KeralaLatest NewsNewsCrime

അങ്കമാലിയിൽ ടിപ്പറിന് പിറകില്‍ സ്​കൂട്ടർ ഇടിച്ച് കയറി യുവതിക്ക്​ ദാരുണാന്ത്യം

അങ്കമാലി: ടിപ്പറിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ആരോഗ്യപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിത(35) ആണ് മരിച്ചത്. പൊടുന്നനെ ബ്രേക്കിട്ട ടിപ്പറിന് പിന്നിലേക്ക് സ്കൂട്ടര്‍ ഇടിച്ച് കയറുകയായിരുന്നു. മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രി സ്റ്റാഫ് നഴ്സാണ് സുനിത. മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്ത് ബുധനാഴ്ച രാവിലെ 7.15ഓടെയാണ്​ അപകടം.

രാവിലെ ജോലിക്കു പോകുകയായിരുന്നു സുനിത. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെ​ട്ടെന്ന്​ ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് ചോര വാര്‍ന്നൊഴുകി അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button