NewsDevotional

തുളസി മാല ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

സാധാരണയായി വിഷ്ണുവിന്റെയും കൃഷ്ണന്റെയും ഭക്തരാണ് തുളസി മാല ധരിച്ച് കാണാറുള്ളത്. തുളസി രണ്ടുതരമുണ്ട്. കൃഷ്ണ തുളസിയും, രാമ തുളസിയും. കൃഷ്ണ തുളസി വിത്തുകളുടെ ജപമാല ധരിക്കുന്നത് മാനസിക സമാധാനവും മനസ്സിൽ പോസിറ്റീവും നൽകുന്നു. ഇത് ആത്മീയവും കുടുംബപരവും ഭൌതികവുമായ പുരോഗതിയിലേക്ക് നയിക്കുന്നു. ഇത് ദൈവത്തോടുള്ള ഭക്തി വർദ്ധിപ്പിക്കുന്നു.

രാമ തുളസിയുടെ ജപമാല ധരിക്കുന്നത് മനസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സാത്വിക വികാരങ്ങളെ ഉണർത്തുകയും ചെയ്യുന്നു. ഇതുവഴി തന്റെ ചുമതലകൾ നിർവഹിക്കാൻ ധരിക്കുന്നവർക്ക് കഴിയുന്നു.

തുളസി ഒരു അത്ഭുതകരമായ മരുന്നാണ്, ഇത് രക്തസമ്മർദ്ദവും ദഹനവും മെച്ചപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കുകയും ആത്മാവ് ശുദ്ധമാക്കുകയും ചെയ്യുന്നു. ശരീരത്തെ ശുദ്ധമാക്കുന്നു, ചൈതന്യം വർദ്ധിക്കുന്നു. ദഹനശക്തി, പനി, ജലദോഷം, തലവേദന, ചർമ്മ അണുബാധ, മസ്തിഷ്ക രോഗങ്ങൾ, അസിഡിറ്റിയുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾ  എന്നിവയിൽ നിന്ന് ഒരു വ്യക്തിക്ക് ആശ്വാസം ലഭിക്കും. മാത്രമല്ല ഇത് അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button