KeralaMollywoodLatest NewsNewsEntertainment

വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്: പണ്ഡിറ്റിനെ അപമാനിച്ച പരിപാടിയെക്കുറിച്ചു അശ്വതി

സന്തോഷിനെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു

മിമിക്രി താരങ്ങളും നടീനടൻമാരും പങ്കെടുക്കുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയ്ക്ക് ആരാധകർ ഏറെയാണ്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഈ പരിപാടിയ്ക്ക് നേരെ പലപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു. നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഉള്‍പ്പെട്ട ഒരു എപ്പിസോഡിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ശക്തമാകുകയാണ്. സന്തോഷിനെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു എന്നാണു ആരാധകർ ഏറെയും അഭിപ്രായപ്പെടുന്നത്. പരിപാടിയില്‍ ഗസ്റ്റ് ആയി എത്തിയ നവ്യ നായരും നിത്യ ദാസും ഈ സംഭവത്തിൽ വിമർശനങ്ങൾ നേരിടുകയാണ്. എന്നാൽ സന്തോഷ് പണ്ഡിറ്റിനെ പല പരിപാടികളും ഇത്തരത്തിൽ അപമാനിക്കാറുണ്ടെന്നു ചൂണ്ടിക്കാട്ടുകയാണ് സീരിയല്‍ താരം അശ്വതി.

read also: നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം: സികെ മണിശങ്കറെയും എന്‍സി മോഹനനെയും ഒരുവര്‍ഷത്തേക്ക് പുറത്താക്കി

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്ബോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.പ്രത്യേകിച്ച്‌ ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്ബോള്‍.അതിപ്പോ ആരെ ആണെങ്കിലും.

എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത “പച്ചമലര്‍ പൂവ് ” എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തില്‍ വന്നപ്പോള്‍ “എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ” ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തര്‍ക്കിക്കാം അല്ലെ. പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാല്‍ ഏതൊക്കെ അറബി ഇംഗ്ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മള്‍ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാന്‍ പറ്റും.സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകളും ഗാനങ്ങളും സൂപ്പര്‍ ആണെന്നൊന്നും ഞാന്‍ പറയില്ല.. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു വേറാര്‍ക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button