CinemaLatest NewsNewsIndiaBollywoodEntertainment

‘കന്യാദാൻ’ ഒരു കാലഹരണപ്പെട്ട ആചാരം: ആലിയ ഭട്ടിന്റെ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് സംഘടനകൾ

ആലിയ ഭട്ട് അഭിനയിച്ച പുതിയ പരസ്യം പുറത്തുവന്നതിനു പിന്നാലെ നടിയെ രൂക്ഷമായി വിമർശിച്ച് നിരവധി പ്രമുഖരും സംഘടനകളും രംഗത്ത് വന്നു. ആലിയ ഭട്ട് അഭിനയിച്ച ബ്രൈഡല്‍ വെയര്‍ ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെയാണ് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന ‘കന്യാദാന്‍’ എന്ന വിവാഹ ചടങ്ങ് ഒഴിവാക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് സംഘടന ആരോപിക്കുന്നു.

പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകര്‍ മുംബൈ നേവിയിലെ ഔട്ട്‌ലെറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പരസ്യം ഹിന്ദു ആചാരമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നുവെന്നും പരസ്യം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഇവരുടെ ആവശ്യം. കന്യാദാനം എന്ന ആചാരത്തെ പരസ്യത്തില്‍ ആലിയയുടെ കഥാപാത്രം ചോദ്യം ചെയ്യുന്നുണ്ട്. ഇതാണ് പ്രമുഖരടക്കമുള്ളവരെ പ്രകോപിപ്പിച്ചത്.

Also Read:അന്നത്തെ പോലെ ട്രാക്ടർ റെഡി ആക്കി വെക്കൂ, 10 വര്‍ഷം സമരം ചെയ്താലും കര്‍ഷകനിയമം നടപ്പാക്കാന്‍ അനുവദിക്കില്ല- ടിക്കായത്ത്

നേരത്തെ ഇതേ പരസ്യത്തിന്റെ പേരില്‍ ആലിയക്കെതിരെ നടി കങ്കണ റണാവത്ത് രംഗത്ത് വന്നിരുന്നു. ഹിന്ദു ആചാരങ്ങളെ കളിയാക്കരുതെന്ന് കങ്കണ ആവശ്യപ്പെട്ടു. മതവും ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയവും കച്ചവടത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും നിഷ്‌കളങ്കരായ ഉപഭോക്താക്കളെ വിഭജന ആശയങ്ങളും പരസ്യങ്ങളും ഉപയോഗിച്ച് പറ്റിക്കരുതെന്നും എല്ലാ ബ്രാന്‍ഡുകളോടും താന്‍ വിനീതമായ അഭ്യര്‍ത്ഥിക്കുകയാണ് എന്നായിരുന്നു കങ്കണ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.

വിവാഹവേദിയിൽ ഇരിക്കുന്ന വധു, തന്‍റെ കുടുംബം തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വിവരിക്കുന്നു. എന്നാൽ, വീട്ടിലെ മറ്റൊരാളായി കണ്ട് എന്തിനാണ് തന്നെ കന്യാദാനത്തിലൂടെ കൈമാറുന്നതെന്ന് വധു ചോദിക്കുന്നു.താൻ അങ്ങനെ ദാനം ചെയ്യപ്പെടേണ്ടവളാണോ എന്നും, എന്തുകൊണ്ടാണ് കന്യാദാനം മാത്രമുള്ളതെന്നും വധു ചോദിക്കുന്നു. എന്നാൽ, ‘കന്യാമാനി’ലൂടെ വരന്‍റെ രക്ഷിതാക്കൾ വരനെ, വധുവിനും വീട്ടുകാർക്കും കൈ പിടിച്ചുകൊടുക്കുന്നതോടെ വിവാഹത്തിലെ സമത്വം എന്ന പുതിയ ആശയമാണ് പരസ്യം പങ്കുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button