കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണെന്നും സുധാകരൻ ആരോപിച്ചു.
‘ചികിത്സയുടെ ഭാഗമായി അഞ്ചില്‍ കൂടുതല്‍ തവണ മോന്‍സണിനെ കണ്ടിട്ടുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ മാത്രമായിരുന്നു കൂടികാഴ്ച്ച, മോന്‍സണിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അവിടെ കോടികള്‍ വിലവരുന്ന പുരാവസ്തുക്കള്‍ ഉണ്ടെന്ന് അറിയുന്നത്. ഇതെല്ലാം ഗുഢാലോചനയുടെ ഭാഗമായി നടക്കുന്ന വേട്ടയാടല്‍ ആണ്. സംഭവത്തില്‍ ഞാന്‍ പങ്കാളിയാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വാളും പരിചയും ഖുറാനും സ്വര്‍ണത്തിന്റെ പേജില്‍ ആലേഖനം ചെയ്ത ഖുറാനും ഒക്കെ കണ്ടു. കോടികള്‍ വിലമതിക്കുന്ന സാധനങ്ങളാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മോന്‍സറ്റണുമായി അല്ലാതെ എനിക്ക് യാതൊരു ബന്ധവുമില്ല. ഞാനുമായി സംസാരിച്ചുവെന്ന് പറയുന്ന വ്യക്തി കറുത്തിട്ടാണോ വെളുത്തിട്ടാണോയെന്ന് പോലും എനിക്ക് അറിയില്ല. അങ്ങനെയൊരു ചര്‍ച്ച മോന്‍സിന്റെ വീട്ടില്‍ വെച്ച് ഒരുകാലത്തും നടന്നിട്ടില്ല. ഒരു കറുത്ത ശക്തി എന്നെ വേട്ടയാടുകയാണ്’, സുധാകരൻ പറയുന്നു.
മോന്‍സനെതിരെ രംഗത്തെത്തിയ യാക്കൂബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കെ സുധാകരനെതിരെയും മറ്റ് നിരവധി രാഷ്ട്രീയ ഉദ്യോഗസ്ഥർക്കെതിരെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കെ.സുധാകരന്‍ എം.പി നിരവധി തവണ മോന്‍സന്റെ വീട്ടില്‍ വന്നു നില്‍ക്കാറുണ്ടെന്നും മോന്‍സന്റെ ഡല്‍ഹിയിലെ വിഷയത്തില്‍ വന്ന പല തടസങ്ങളും നീക്കിയത് സുധാകരൻ ആണെന്നുമായിരുന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
Post Your Comments