തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശി മോന്സണ് മാവുങ്കല്‍ ക്രിമിനലാണെന്ന് 2020 ല്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. അന്ന് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് വിവരം. ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് രഹസ്യാന്വേഷണത്തിന് സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയത്. ഈ അന്വേഷണ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Read Also : മോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് : പ്രമുഖ ചാനലിലെ മാദ്ധ്യമ പ്രവര്‍ത്തകനും പങ്കെന്ന് സംശയം
മോന്‍സണിന്റെ ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ടെന്നും ഉന്നതരുമായി ഉള്ള ബന്ധത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു . പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വില്‍പ്പനയ്ക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസന്‍സ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്തടക്കം ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി എന്‍ഫോഴ്സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായോ എന്നതില്‍ വ്യക്തതയില്ല. അന്വേഷണം നടക്കാത്തതിന് പിന്നില്‍ മോന്‍സണിന്റെ ഇടപെടല്‍ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും പുതിയ സാഹചര്യത്തില്‍ സംശയമുയരുന്നു. .
Post Your Comments