Latest NewsIndiaNews

ബെംഗളൂരുവില്‍ അമ്പതുവര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു

ബെംഗളൂരു: ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു വീണു. വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികള്‍ താമസിച്ച കെട്ടിടമാണ് തകര്‍ന്നു വീണത്. ലക്ഷകന്ദ്രയില്‍ രാവിലെ പത്തരയോടെയാണ് സംഭവം.

Read Also : കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിൽ സിപിഎം ഹർത്താൽ അനുകൂലികളുടെ അക്രമം: വീഡിയോ

എന്നാല്‍ തൊഴിലാളികള്‍ ഇവിടെ നിന്ന് മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. കെട്ടിടത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ തൊഴിലാളികള്‍ കരാറുകാരനെ അറിയിച്ചിരുന്നു. എന്നാല്‍ തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഞായറാഴ്ച വൈകിട്ടോടെ തൊഴിലാളികള്‍ തന്നെ ഈ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞ് മറ്റൊരു കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായത്.

കെട്ടിടം വീണതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തകര്‍ന്നു വീണ കെട്ടിടത്തിന് അമ്പതിലധികം വര്‍ഷം പഴക്കമുണ്ട്. ആര്‍ക്കും ആളപായമില്ലെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ അഗ്‌നിശമനസേന സ്ഥലത്തെത്തി. അതേസമയം, മൂന്ന് നിലം കെട്ടിടം തകര്‍ന്നു വീഴുന്നത് കണ്ട് ഭയന്ന് ആളുകള്‍ ഒച്ചവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button