ചെന്നൈ: ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മിൽ കൂട്ടയടി. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് പ്രവര്‍ത്തകര്‍ ഇരു വിഭാഗമായി തിരിഞ്ഞ് അക്രമാസക്തരായത്. കസേരകള്‍ പരസ്പരം പ്രവർത്തകർ വലിച്ചെറിഞ്ഞു.
ശിവഗംഗ എംപി കാര്‍ത്തി ചിദംബരത്തിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത്.
കസേര എടുത്ത് യോഗം നടന്ന ഹാളിന് പുറത്തേക്കും പ്രവര്‍ത്തകര്‍ വലിച്ചെറിയുന്നുണ്ട്. പൊലീസ് എത്തി പ്രവര്‍ത്തകരെയെല്ലാം പിരിച്ചു വിടുകയായിരുന്നു.
Post Your Comments