Latest NewsIndiaNews

ഭാര്യ കുളിക്കാറില്ല, ഒടുവിൽ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി യുവാവ്

അലിഗഡ്: എല്ലാ ദിവസവും ഭാര്യ കുളിക്കുന്നില്ലെന്നാരോപിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ യുവാവാണ് ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിച്ചത്. തന്റെ വിവാഹബന്ധത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ഭാര്യ അലിഗഡിലെ വനിതാ സംരക്ഷണ സെല്ലിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരാതി ലഭിച്ചതോടെ ഇരുവരെയും വിളിച്ചിരുത്തി കൗൺസിലിംഗ് സെഷനുകൾ നൽകുകയാണ് സെൽ.

‘എല്ലാ ദിവസവും കുളിക്കുന്നില്ലെന്ന് ആരോപിച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി താനുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് ഒരു സ്ത്രീ ഞങ്ങൾക്ക് രേഖാമൂലം പരാതി നൽകി. ദമ്പതികൾക്കും അവരുടെ മാതാപിതാക്കൾക്കും അവരുടെ വിവാഹം സംരക്ഷിക്കാൻ ഞങ്ങൾ കൗൺസിലിംഗ് നൽകുകയാണ്’, അലിഗഡിലെ വനിതാ സംരക്ഷണ സെല്ലിൽ ജോലി ചെയ്യുന്ന ഒരു കൗൺസിലർ പറഞ്ഞു. തന്റെ ഭർത്താവുമായുള്ള വിവാഹം സന്തോഷത്തോടെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഭാര്യ വ്യക്തമാക്കിയതായി കൗൺസിലർ കൂട്ടിച്ചേർത്തു.

Also Read:പിടിച്ചെടുത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു വിറ്റു: പൊലീസുകാര്‍ക്ക്​ ജാമ്യമില്ല

ക്വാർസി സ്വദേശിനിയാണ് പരാതിക്കാരി. യുവതിയുടെ ഭർത്താവ് ചന്ദൗസ് ഗ്രാമത്തിൽ നിന്നുള്ളയാളാണ്. രണ്ട് വര്ഷം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് ഒരു വയസുള്ള കുട്ടിയുമുണ്ട്.

‘ആ മനുഷ്യൻ, കൗൺസിലിംഗിനിടെ, ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് പറഞ്ഞു. എല്ലാ ദിവസവും കുളിക്കാത്തതിനാൽ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാൻ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യയോട് കുളിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇരുവരും തമ്മിൽ കലഹമായിരുന്നു’, കൗൺസിലർ വ്യക്തമാക്കി.

‘ഒരു ചെറിയ പ്രശ്നമാണെന്നും അത് പരിഹരിക്കാവുന്നത് ആയതിനാൽ ഭാര്യയുമായുള്ള വിവാഹബന്ധം തകർക്കരുതെന്നും സംസാരിച്ച് മുന്നോട്ട് പോകാമെന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ വിവാഹമോചനം അവരുടെ കുട്ടിയുടെ വളർത്തലിനെയും ബാധിക്കുമെന്ന് ഞങ്ങൾ അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്’, കൗൺസിലർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button