Latest NewsKeralaNews

മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ഫോളോവേഴ്സ് കുറവ്: ‘ലൈക്ക് കൂട്ടണം’- ഫോളോവേഴ്സിനെ തേടി കുടുംബശ്രീ

എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന ഫേസ്ബുക്ക് പേജിന് 69,989 ഫോളോവേഴ്‌സ് മാത്രമാണുള്ളത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിന് ഫോളോവേഴ്‌സിനെ തേടി കുടുംബശ്രീയുടെ സര്‍ക്കുലര്‍. മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിനാണ് വേണ്ടത്ര ലൈക്ക് ഇല്ലാത്തത്. ലൈക്ക് കൂട്ടി ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബശ്രീ ഡയറക്ടര്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 16ന് ആണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നിലവില്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന ഫേസ്ബുക്ക് പേജിന് 69,989 ഫോളോവേഴ്‌സ് മാത്രമാണുള്ളത്. ഈ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനാണ് ഫേസ്ബുക്ക് പേജിന് ലൈക്ക് തേടി കുടുംബശ്രീ സര്‍ക്കുലര്‍ ഇറക്കിയത്. പേജിന് 64,117 ലൈക്കാണ് ഉള്ളത്.

‘തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും, സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി മന്ത്രിയുടെ ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് താത്പര്യപ്പെടുന്നു.’ സര്‍ക്കുലറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button