ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള ആവ്രോ-748 വിമാനങ്ങള്‍ക്ക് പകരമായി 56 സി-295 വിമാനങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌പെയ്‌നിലെ എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്‌പെയ്‌സുമായി പ്രതിരോധ മന്ത്രാലയം 22,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു.
56 വിമാനങ്ങളില്‍ 16 എണ്ണം സ്‌പെയ്‌നിലും 40 എണ്ണം ഇന്ത്യയിലുമാണ് നിര്‍മ്മിക്കുക. സ്‌പെയ്‌നില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങളുടെ നിര്‍മാണം 48 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. അതിനുശേഷം ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേര്‍ന്ന് എയര്‍ ബസ് 10 വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 5-10 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള സി-295ല്‍ പാരാട്രൂപ്പിങ്ങിനും ചരക്കുകള്‍ ഇറക്കാനും പിന്നില്‍ പ്രത്യേക വാതിലുണ്ട്.
Post Your Comments