തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ . സംഘപരിവാറിന് വളം വെച്ച് കൊടുക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.
Read Also: ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഉയരുന്നു: ബ്രിട്ടണിലെ കമ്പനികൾ അടച്ചു പൂട്ടലിന്റെ വക്കിൽ
‘പുറത്ത് മാത്രമാണ് ഇടതുപക്ഷത്തിന്റെ മതേതരത്വം. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം നില്‍കുകയും ചെയ്യുന്ന സമീപമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിലെ സിപിഎം നിലപാട് ഏറ്റവും വലിയ അപകടമാണ്. പാലാ ബിഷപ്പിനെ സംരക്ഷിക്കുന്നത് സംഘപരിവാറാണ്’- കെ മുരളീധരന്‍ വിമര്‍ശിച്ചു. അതേസമയം മതേതരത്വം വെല്ലുവിളി നേരിടുമ്പോള്‍ നോക്കി നില്‍ക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നേരത്തേ പ്രതികരിച്ചിരുന്നു. ‘മതസൗഹാര്‍ദ്ദം കേരളത്തില്‍ തകരുകയാണ്. കൈവിട്ട് പോയ ശേഷം നടപടികള്‍ സ്വീകരിച്ചിട്ട് കാര്യമില്ല. മറ്റേത് സര്‍ക്കാര്‍ ആണെങ്കിലും സര്‍വകക്ഷി യോഗം വിളിക്കുമായിരുന്നു’- സുധാകരന്‍ വ്യക്തമാക്കി.
Post Your Comments