Latest NewsNewsIndia

പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം: ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഐക്യരാഷ്ട്രസഭയില്‍

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍, ബംഗ്ലാദേശ് നിശ്ചയിച്ച അടിസ്ഥാന രേഖയില്‍ പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്ക് ഒരു കത്തെഴുതിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തിന് ശമനം? ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗത്തെ സമുദ്ര അതിര്‍ത്തി സംബന്ധിച്ച്‌ ഇന്ത്യയുമായുള്ള തര്‍ക്കം പരിഹരിക്കണമെന്ന് ബംഗ്ലാദേശ് ഐക്യരാഷ്ട്രസഭയോട് (യു.എന്‍) അഭ്യര്‍ത്ഥിച്ചു. യു.എന്‍ ആസ്ഥാനത്തെ ബംഗ്ലാദേശിന്റെ ഒരു സ്ഥിരം മിഷന്‍ യു.എന്‍ സെക്രട്ടറി ജനറലിന് ഇന്ത്യയ്‌ക്കെതിരെ രണ്ട് അപ്പീലുകള്‍ നല്‍കിയിട്ടുളളതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഈ തര്‍ക്കം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെന്ന് മുന്‍ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ഷാഹിദുല്‍ ഹക്ക് പറഞ്ഞു. ‘ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഡസന്‍ കണക്കിന് ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ ഇരുരാജ്യങ്ങളും ഐക്യരാഷ്ട്രസഭയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. യു.എന്‍ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. യു.എന്നില്‍ നിവേദനം സമര്‍പ്പിക്കുന്നതില്‍ ബംഗ്ലാദേശ് അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്’-ഹഖ് പറഞ്ഞു.

Read Also: നാളെ ചട്ടേം മുണ്ടും ഉടുത്താൽ മതീന്ന് അഭിവന്ദ്യന്മാർ പറയും: ഈഴവ ലവ് ജിഹാദ് പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍, ബംഗ്ലാദേശ് നിശ്ചയിച്ച അടിസ്ഥാന രേഖയില്‍ പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്ക് ഒരു കത്തെഴുതിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ബംഗ്ലാദേശിന് ബംഗാള്‍ ഉള്‍ക്കടല്‍ സവിശേഷവും പ്രധാനപ്പെട്ടതുമായ വിഭവമാണെന്നും രാജ്യത്തിന്റെ പരമാധികാരം സമുദ്ര പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ധാക്ക സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറും ഡിപ്ലോമാറ്റിക് അനലിസ്റ്റുമായ ചൗധരി റഫികുല്‍ അബ്രാര്‍ പറഞ്ഞു.

‘ഈ തര്‍ക്കം പരിഹരിക്കുന്നതിന് സമുദ്ര നിയമത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇന്ത്യയോട് റഫികുല്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് ഇന്ത്യയും ബംഗ്ലാദേശും അവകാശപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഐക്യരാഷ്ട്രസഭ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങള്‍ക്കും ഈ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’- അദ്ദേഹം പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭയിലെ ബംഗ്ലാദേശിന്റെ അവകാശവാദമനുസരിച്ച്‌, ഇന്ത്യയുടെ ബേസ് പോയിന്റ് 89 ബംഗ്ലാദേശിന്റെ സമുദ്ര അതിര്‍ത്തിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ദക്ഷിണേഷ്യന്‍ മേഖലയില്‍ ബംഗാള്‍ ഉള്‍ക്കടല്‍ തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു. ഈ സ്ഥലം ഹില്‍സയുടെയും മറ്റ് മത്സ്യങ്ങളുടെയും പ്രധാന ഉറവിടമാണ്. തീരത്തിനടുത്ത് താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. അതുകൊണ്ടുതന്നെ ബംഗാള്‍ ഉള്‍ക്കടല്‍ ബംഗ്ലാദേശിന് വളരെ പ്രധാനമാണ്.

shortlink

Post Your Comments


Back to top button