തിരുവനന്തപുരം: കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ വിമർശനം രേഖപ്പെടുത്തിയത്. കിറ്റക്സിന്റെ 2400 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ടുള്ള തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവൂന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശ്രീജിത്ത് തന്റെ വിമർശനം ഉന്നയിച്ചത്.
Read Also: രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
40000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കിറ്റക്സിന്റെ 2400 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ട് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു: “ഞാൻ സാബു ജേക്കബിനോട് പറഞ്ഞു: ബിസിനസ് സംസാരിക്കാൻ നേരിട്ടെത്താൻ പ്രത്യേക വിമാനം നൽകാൻ തെലങ്കാന സർക്കാർ തയ്യാറായെന്ന് താങ്കൾ മാധ്യമങ്ങളോട് പറഞ്ഞോളൂ. പക്ഷെ പറയുന്നത് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് മാത്രമേ പാടുള്ളൂ. അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫീസിനും മുന്നിൽ വന്ന് കുത്തിയിരിക്കും.”
കേരള സർക്കാരിനെക്കുറിച്ച് നല്ല മതിപ്പ്!
Post Your Comments