കണ്ണൂർ: ജയിലിൽ കഴിയുന്ന തടവുകാരുടെ അനധികൃത ഫോണ്‍വിളി വിവാദം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട വിവാദ ഫോണ്‍ വിളികളുടെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ജയില്‍ വകുപ്പിന്റെ ശുപാര്‍ശയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന് ആഭ്യന്തര സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്. തൃശ്ശൂരിലെ ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ് ,ടിപി കേസ് പ്രതി കൊടി സുനി തുടങ്ങിയവരുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ചാണ് അന്വേഷണം.
ആയിരത്തിലധികം തവണയാണ് ഈ പ്രതികള്‍ ഉള്‍പ്പടെ ജയിലില്‍ നിന്നും അനധികൃതമായി പുറത്തേയ്ക്ക് വിളിച്ചത് എന്നാണ് വിലയിരുത്തല്‍. തടവിലിരിക്കെ തന്നെ പുറത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ ഇരുവരും നിയന്ത്രിയ്ക്കുന്ന നിലയുണ്ടായി എന്നും നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനിടെ, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിവാദ ഫോണ്‍ വിളി വിഷയത്തില്‍ ജയില്‍ ഡിഐജി വിനോദകുമാര്‍ നടത്തി വന്ന വകുപ്പ് തല അന്വേഷണം പൂര്‍ത്തിയായി. ഡിജിപിക്കു നാളെ റിപോര്‍ട്ട് കൈമാറും. വിയ്യൂര്‍ ജയിലിലെ അച്ചടക്കം തകര്‍ന്നു എന്നുള്‍പ്പെടെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തടവുകാരുടെ ബാഹ്യ ബന്ധം നിയന്ത്രിക്കാനാവുന്നില്ല .ഏറെ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും തടവുകാര്‍ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സൂപ്രണ്ടിന്റെ പിന്തുണ കിട്ടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിറിപ്പോര്‍ട്ടിലുണ്ട്. കൊടി സുനി, റഷീദ് എന്നിവര്‍ കഴിഞ്ഞിരുന്ന സെല്ലില്‍ നിന്നും 4 സിം കാര്‍ഡുകള്‍ ഡി ഐ ജി സാം തങ്കയ്യന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിയ്യൂര്‍ ജയിലില്‍ രണ്ടാം ദിവസവും തുടര്‍ന്ന റെയ്ഡില്‍ ഇ ബ്ലോക്കില്‍ നിന്ന് കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. അതെ സമയം സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടികൂടിയ കേസുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം രണ്ടു വര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല.
Post Your Comments