KeralaLatest NewsNews

കേരള പൊലീസിൽ അനധികൃതമായി പണം സമ്പാദിക്കുന്നു: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇഡി അന്വേഷണം

ഉദ്യോഗസ്ഥര്‍ വരെ അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന ആരോപണം ശക്തമാവുന്ന സാഹചര്യത്തില്‍ പൊലീസിലെ കൂടുതല്‍ പേര്‍ക്കെതിരെ ഇഡിയുടെ അന്വേഷണമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചന.

തിരുവനന്തപുരം: കേരള പൊലീസിൽ അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന ആരോപണത്തില്‍ ഇഡി അന്വേഷണം. ഇന്‍സ്പ്‌കെടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേരാണ് നിലവില്‍ അന്വേഷണത്തിന്റെ പരിധിയില്‍ പെടുന്നത്. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച് ഒ സുരേഷ്‌കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്ജ്, കൊടകര എസ്എച്ചഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഇടപാടുകള്‍ സംശയകരമെന്നാണ് ഇഡി കണ്ടെത്തല്‍.

ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ കത്ത് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥരെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വഷണം. കത്തില്‍ പരാമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുമായി ബന്ധമുണ്ടെങ്കില്‍ ഉടന്‍ അറിയിക്കാനുമാണ് ഇഡി നിര്‍ദ്ദേശം. എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിന്റെ പേരിലാണ് കത്ത്.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

അതേസമയം, ഇഡി നടപടിക്ക് പിന്നാലെ സംസ്ഥാന വിജിലന്‍സും വിഷയം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ വരെ അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന ആരോപണം ശക്തമാവുന്ന സാഹചര്യത്തില്‍ പൊലീസിലെ കൂടുതല്‍ പേര്‍ക്കെതിരെ ഇഡിയുടെ അന്വേഷണമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button