Latest NewsNewsIndia

കൊളോണിയല്‍ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയ നിലവിലെ സമ്പ്രദായം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല: ചീഫ് ജസ്റ്റിസ്

കക്ഷികള്‍ കോടതിയെയും ജഡ്ജിമാരെയും ഭയപ്പെടുന്ന സാഹചര്യമുണ്ടാകരുത്.

ന്യൂഡൽഹി: ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായ നിയമവ്യവസ്ഥ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. കൊളോണിയല്‍ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയ നിലവിലെ സമ്പ്രദായം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡരെ അനുസ്മരിക്കുന്ന ചടങ്ങിലാണ് ജസ്റ്റിസ് എന്‍.വി. രമണ പരാമര്‍ശങ്ങള്‍ നടത്തിയത്

Read Also: ‘അഞ്ചു വര്‍ഷം, 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍’: കേരളം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി

‘വാദങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ നടക്കുന്നത് ജനത്തെ കോടതിനടപടികളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. കക്ഷികളെ കേന്ദ്രീകരിച്ച്‌ കോടതികള്‍ പ്രവര്‍ത്തിക്കേണ്ട സമയമായി. ഇത് ജുഡിഷ്യറിയെ സുതാര്യമാക്കും. കക്ഷികള്‍ കോടതിയെയും ജഡ്ജിമാരെയും ഭയപ്പെടുന്ന സാഹചര്യമുണ്ടാകരുത്. കക്ഷികള്‍ക്ക് സത്യം പറയാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം’- ചീഫ് ജസ്റ്റിസ് എന്‍.വി. രമണപറഞ്ഞു.

shortlink

Post Your Comments


Back to top button