തെലങ്കാനയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിയുടെ കുടുംബം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന കോടതി. രാജുവിന്റെ മരണം ആസൂത്രിതമെന്ന് കാട്ടി സിവില്‍ ലിബര്‍ടീസ് കമിറ്റി പ്രസിഡന്റ് പ്രഫ. ലക്ഷ്മണ്‍ സമര്‍പിച്ച ഹര്‍ജിയിലാണ് തീരുമാനം. വെള്ളിയാഴ്ച വിഷയം കോടതിയുടെ പരിഗണനയിലെത്തുമെന്നിരിക്കെ വ്യാഴാഴ്ച രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചതില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശ്ചര്യം രേഖപ്പെടുത്തി.
രാജുവിനെ കൊലപ്പെടുത്തിയതാണെന്ന് മാതാവും ഭാര്യയും ആരോപിച്ചു. പ്രതി ട്രെയില്‍ തട്ടി മരിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, പ്രതിയെ പിടികൂടിയാല്‍ വെടിവെച്ച് കൊല്ലുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി മല്ലറെഡ്ഡി പറഞ്ഞിരുന്നു. പ്രതി കൊല്ലപ്പെട്ട വിവരം ഡിജിപി മഹേന്ദ്ര റെഡ്ഡിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെയാണ് കൊലപാതകമാണോയെന്ന സംശയം കുടുംബം ഉന്നയിച്ചത്.
Also Read:കോവിഡ് പരിശോധനാ ഫലമില്ലാതെ ഇനി അബുദാബിയിൽ പ്രവേശിക്കാം: പുതിയ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
പല്ലക്കൊണ്ട രാജു എന്ന 30 വയസ്സുകാരനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടത്. ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കട്ടിനടിയില്‍ ഒളിപ്പിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ചയായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സെപ്തംബര്‍ ഒമ്പതിനായിരുന്നു ഹൈദരാബാദില്‍ ആറു വയസുകാരിക്ക് നേരെ ഹീനകൃത്യം അരേങ്ങേറിയത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments