സാവോപോളോ: ഫൈസര്‍ വാക്സിന് സ്വീകരിച്ച 16കാരന്‍ ബ്രസീലില്‍ മരിച്ചു. ഇതേ തുടര്‍ന്ന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കൗമാരക്കാരില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് ബ്രസീല്‍ നിര്‍ത്തിവെച്ചു. കുത്തിവെപ്പെടുത്ത് എത്ര ദിവസത്തിന് ശേഷമാണ് മരണമെന്നോ കാരണമെന്താണെന്നോ അധികൃതര്‍ വിശദീകരിച്ചില്ല.
Also Read: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഉടമകളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
സാവോപോളോയില്‍ നടന്ന മരണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ അനുമതി നല്‍കിയിട്ടില്ലാത്ത വാക്സിന് കൗമാരക്കാരില്‍ കുത്തിവെച്ചതായി ആരോഗ്യമന്ത്രി മാഴ്സലോ ക്വയ്‌റോഗ പറഞ്ഞു.
രാജ്യത്ത് ഫൈസര്‍ വാക്സിന് മാത്രമാണ് കൗമാരക്കാരില്‍ കുത്തിവെക്കാന്‍ അനുമതിയുള്ളത്. വാക്സിനും 16കാരന്‍റെ മരണവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും ഫൈസര്‍ പ്രസ്താവനയില്‍ അറിയിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ഒഴികെ 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
Post Your Comments