KeralaLatest NewsNews

പിടികൂടിയ ലഹരിവസ്തുക്കൾ മറിച്ചുവിറ്റു: രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. കോട്ടക്കല്‍ സ്റ്റേഷനിലെ രതീന്ദ്രൻ, സജി അലക്സാണ്ടർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

Read Also  :  ചൈന പിന്മാറിയിട്ടില്ല: അക്സായ് ചിന്‍ മേഖലയ്ക്ക് അടുത്ത് എത്താന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് ചൈന

കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുന്‍പാണ് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു. പിന്നീട് കോടതി നടപടിക്രമങ്ങള്‍ക്കിടെ വാഹനം വിട്ടുനല്‍കി. അതോടൊപ്പം പിടിച്ചെടുത്ത ഹാന്‍സ് നശിപ്പിക്കാനും തീരുമാനമായി. പക്ഷേ ഹാന്‍സ് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാന്‍സ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാര്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button