ഭോപ്പാൽ : ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ. രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രവ്യക്തമാക്കി.
ഡൽഹിയിൽ നടന്ന അഖിലേന്ത്യ മഹിളാ കോൺഗ്രസിന്റെ പരിപാടിയിയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തെ തുടർന്നാണ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ആർഎസ്എസും, ബിജെപിയും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഹിന്ദു എന്ന വികാരം പ്രയോജനപ്പെടുത്തുകയാണെന്ന് രാഹുൽ ആരോപിച്ചു.
‘ലക്ഷ്മി ദേവി ശക്തിയുടെ പ്രതീകമാണ്. ദുർഗാ ദേവി സുരക്ഷയുടേയും. ഈ രണ്ട് ശക്തികളെയും കോൺഗ്രസ് ഭരിക്കുമ്പോൾ ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ ബിജെപിയും ആർഎസ്എസും ഈ ശക്തികളെ നശിപ്പിച്ചു. ഇവർ കപട ഹിന്ദുക്കളാണ്. ഹിന്ദുമതത്തെ മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ യഥാർത്ഥ ഹിന്ദുക്കളല്ല.’ രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments