Latest NewsIndia

പഞ്ചാബില്‍ അതിര്‍ത്തികേന്ദ്രീകരിച്ച്‌ ഭീകരരുടെ സാന്നിദ്ധ്യം: ചണ്ഡിഗഢില്‍ രണ്ടുമാസത്തേക്ക് 144, ഡ്രോണുകള്‍ക്കും നിരോധനം

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തുനിന്നായി ടിഫിന്‍ ബോക്‌സ്‌ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു

അമൃത്‌സര്‍: പഞ്ചാബില്‍ ഭീകരാക്രമണ സാദ്ധ്യതകണക്കിലെടുത്ത് രണ്ടുമാസത്തേക്ക് നിരോധനാജ്ഞ. അതിര്‍ത്തി കേന്ദ്രീകരിച്ച്‌ ഭീകരര്‍ തമ്ബടിച്ചിട്ടുണ്ടെന്ന സൂചനകളും ഡല്‍ഹിയില്‍ പിടിക്കപ്പെട്ടവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്രആഭ്യന്തരവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ശനിയാഴ്ച മുതല്‍ നടപടി കര്‍ശനമായി രിക്കുമെന്നാണ് അറിയിപ്പ്. ഡ്രോണുകള്‍ക്കും സമ്പൂര്‍ണ്ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ചണ്ടീഗഡ് നഗരത്തിലാണ് 144 പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഡ്രോണുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്. നിരോധനം നിലവില്‍ വന്നതോടെ കൂട്ടംകൂടിയുള്ള എല്ലാ പരിപാടികളും രണ്ടുമാസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്. സംഘടനകളോടും മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദുചെയ്യണമെന്നും പോലീസ് കമ്മീഷണറും ജില്ലാ കളക്ടറും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ നവംബര്‍ 17 വരെ തുടരുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തുനിന്നായി ടിഫിന്‍ ബോക്‌സ്‌ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. തുടരന്വേഷണം നടക്കുകയാണ്. ഡല്‍ഹിയില്‍ പിടിക്കപ്പെട്ട ഐ.എസ്.ഐ ബന്ധമുള്ള ഭീകരരില്‍ നിന്നുള്ള വിവരങ്ങളാണ് ജാഗ്രതവര്‍ദ്ധിപ്പിക്കാന്‍ കാരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button