Latest NewsIndia

കര്‍ഷക സമരം : ബലാത്സംഗത്തിലും കുറ്റകൃത്യത്തിലും ഉൾപ്പെടെ ദേശീയ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട്​ തേടി

സ​മ​രം ജ​ന​ജീ​വി​ത​ത്തെ​യും ഉപജീവന മാ​ര്‍​ഗ​ങ്ങ​ളെ​യും പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​ക്കി​യ പ്ര​ത്യാ​ഘാ​ത​ത്തേ​യും പ​റ്റി പ​ഠി​ക്കാ​ന്‍ ഡ​ല്‍​ഹി സ്​​കൂ​ള്‍ ഓ​ഫ്​ സോ​ഷ്യ​ല്‍ വ​ര്‍​ക്കി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ തു​ട​രു​ന്ന ക​ര്‍​ഷ​ക​സ​മ​ര​ത്തി​നെ​തി​രായി​ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ കേ​ന്ദ്ര​ത്തി​നും നാ​ലു സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്കും നോ​ട്ടീ​സ്​ അ​യ​ച്ചു. വ്യ​വ​സാ​യ- ഗ​താ​ഗ​ത മേ​ഖ​ല​ക​ള്‍​ക്ക്​ ക​ര്‍​ഷ​ക സ​മ​ര​മു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​തം സം​ബ​ന്ധി​ച്ച്‌​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​നാ​ണ്​ ​കേ​ന്ദ്ര​ത്തോ​ടും യു.​പി, രാ​ജ​സ്ഥാ​ന്‍, ഡ​ല്‍​ഹി, ഹ​രി​യാ​ന സ​ര്‍​ക്കാ​റു​ക​ളോ​ടും​ ക​മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മ​രം ജ​ന​ജീ​വി​ത​ത്തെ​യും ഉപജീവന മാ​ര്‍​ഗ​ങ്ങ​ളെ​യും പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​ക്കി​യ പ്ര​ത്യാ​ഘാ​ത​ത്തേ​യും പ​റ്റി പ​ഠി​ക്കാ​ന്‍ ഡ​ല്‍​ഹി സ്​​കൂ​ള്‍ ഓ​ഫ്​ സോ​ഷ്യ​ല്‍ വ​ര്‍​ക്കി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

9000ത്തോ​ളം ചെ​റു​കി​ട, ഇ​ട​ത്ത​രം, വ​ലി​യ ക​മ്പ​നി​ക​ളെ ക​ര്‍​ഷ​ക​സ​മ​രം ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ടെ​ന്ന്​ ക​മീ​ഷ​ന്‍ നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി.മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക സ​മ​ര​സ്ഥ​ല​ത്ത്​ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ജി​ല്ല മ​ജി​സ്​​ട്രേ​റ്റി​ല്‍ നി​ന്ന്​ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​ക്​​ടോ​ബ​ര്‍ 10ന​കം റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. കേ​ന്ദ്രം കൊ​ണ്ടു​വ​ന്ന മൂ​ന്നു​ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യുടെ നേ​തൃ​ത്വ​ത്തി​ല്‍ സിം​ഘു, ടി​ക്​​രി, ഗാ​സി​പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ 25ന്​ ​ഇടനിലക്കാർ സ​മ​രം തു​ട​ങ്ങി​യ​ത്.

സ​മ​ര​ത്തി​നെ​തിരെ കേ​ന്ദ്ര സ​ര്‍​ക്കാർ ഉ​ന്ന​യി​ക്കു​ന്ന ഏ​താ​ണ്ടെ​ല്ലാ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കും വി​ശ​ദീ​ക​ര​ണം തേ​ടി​യാ​ണ്​ ജ​സ്​​റ്റി​സ്​ അ​രു​ണ്‍​കു​മാ​ര്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​​ന്‍ നോ​ട്ടീ​സ്​ അ​യ​ച്ചത്. സ​മ​രം വ്യ​വ​സാ​യ വാ​ണി​ജ്യ​മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ പ്ര​ത്യാ​ഘാ​തം, ഗ​താ​ഗ​ത​മ​ട​ക്കം, ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു​ണ്ടാ​ക്കി​യ അ​ധി​ക ചെ​ല​വ്,​ ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ പ​ഠി​ച്ച്‌​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ്​ ഇ​ക്ക​ണോ​മി​ക്​ ഗ്രോ​ത്തി​നെ (​െഎ.​ഇ.​ജി) ക​മീ​ഷ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കേ​ന്ദ്ര ആരോഗ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​രും റിപ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button