Latest NewsKeralaNews

ആളുകള്‍ പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണം: കോണ്‍ഗ്രസിനോട് ബെന്നി ബെഹനാന്‍

കൊച്ചി : കോൺഗ്രസ്‌ പാര്‍ട്ടിയിൽ നിന്നും നേതാക്കള്‍ വിട്ടുപോയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന് ബെന്നി ബഹനാന്‍ എംപി. ആളുകള്‍ പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണമെന്നും കോണ്‍ഗ്രസിനോട് ബെന്നി ബഹനാന്‍ പറഞ്ഞു. കെപി അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാർട്ടി വിട്ട് പോയതിന്റെ പശ്ചാത്തലത്തിലാണ് ബെന്നി ബഹനാന്റെ പ്രതികരണം.

നേതാക്കൾ പാർട്ടി വിടുമ്പോൾ ആത്മപരിശോധന നടത്താൻ നേതൃത്വം തയ്യാറാകണം.ആളുകൾ എന്തുകൊണ്ട് പാർട്ടി വിടുന്നുവെന്ന് നേതൃത്വം പരിശോധിക്കണമെന്നും ബെന്നി ബഹനാൻ പറഞ്ഞു. പാർട്ടി വിട്ടവരുടെ തെറ്റുകൾ അണികളെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് കഴിയണം. പാർട്ടിനേതൃത്വം എന്ന് താൻ പറഞ്ഞാൽ അത് രണ്ടുമൂന്നു പേരെ ഉദ്ദേശിക്കുന്നതാകും. പാർട്ടിക്ക് ഒരു ഘടനയുണ്ട്. അതാണ് നേതൃത്വം എന്നും ബെന്നി ബഹനാൻ പറഞ്ഞു.

Read Also  :  വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്

ആളുകൾ പാർട്ടി വിടുമ്പോൾ അതിനെക്കുറിച്ച് പരിശോധിക്കാൻ വിപുലമായ സംവിധാനങ്ങൾ കോൺഗ്രസിനകത്തുണ്ട്. പുതിയ നേതൃത്വത്തിൽ തനിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button