Latest NewsNewsIndia

നീറ്റ് പരീക്ഷ പേടിയില്‍ വീണ്ടും ആത്മഹത്യ: നാല് ദിവസത്തിനിടെ ജീവനൊടുക്കിയത് 3 കുട്ടികൾ

ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ പരാജയപ്പെടുമോയെന്ന് ഭയന്ന് തമിഴ്നാട്ടിൽ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്ക് ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നു കുടുംബം പൊലീസിന് മൊഴി നൽകി.

നീറ്റ് പരീക്ഷാപ്പേടിയിൽ കഴിഞ്ഞ 4 ദിവസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞദിവസം അരിയല്ലൂരിൽ ടി പെരൂർ സാത്തംപാടിയിൽ കനിമൊഴി (16) പരീക്ഷയിൽ പരാജയപ്പെടുമോയെന്ന് ഭയന്ന് ജീവനൊടുക്കിയിരുന്നു. രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥിനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു.

Read Also  :  തേന്‍ കഴിച്ച് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കുക

നീറ്റ് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോളാണ് കഴിഞ്ഞ ഞായറാഴ്ച സേലം സ്വദേശി ധനുഷ് (19) ആത്മഹത്യ ചെയ്തത്. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയും യോഗ്യത ലഭിക്കില്ല എന്ന് ഭയന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button