ഫ്രിഡ്ജ് ഇല്ലാത്ത ഒരു വീടിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെ യിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചില്ലറയല്ല. എന്നാൽ ഫ്രിഡ്ജ് ആവശ്യമില്ലാത്ത ഭക്ഷ്യവസ്‌തുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1, കടുക്- നല്ല അടച്ചുറപ്പുള്ള ഒരു കുപ്പിയില്‍ സൂക്ഷിച്ചാല്‍ കടുക് ഏറെക്കാലം കേടാകാതെയിരിക്കും.
2, ഉരുളക്കിഴങ്ങ്- നിങ്ങളുടെ അടുക്കളയുടെ മൂലയ്‌ക്ക് അല്‍പ്പം പേപ്പര്‍ വിരിച്ച് അതിനുമുകളില്‍ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് നല്ലത്.
3, വെളുത്തുള്ളി- ഫ്രിഡ്ജില്‍ സൂക്ഷിക്കാതെ തന്നെ ദിവസങ്ങളോളം കേടാകാതെയിരിക്കുന്ന ഒന്നാണ് വെളുത്തുള്ളി.
4, സവാള- അടുക്കളയില്‍ വെള്ളമയമില്ലാത്ത സ്ഥലത്ത്, സൂക്ഷിച്ചാല്‍ സവാളയും ദിവസങ്ങളോളം കേടാകാതെയിരിക്കും.
5, ആപ്പിള്‍- പലരും ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യം ഒട്ടുമില്ല. ഒരു ചെറിയ കുട്ടയ്‌ക്കകത്ത് സൂക്ഷിച്ചാല്‍ ആപ്പിള്‍ ഏറെ ദിവസം കേടാകാതെയിരിക്കും.
6, തക്കാളി- ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തക്കാളിക്ക് ഗുണവും രുചിയും കുറവായിരിക്കും. തക്കാളിയും വെള്ളമയമില്ലാത്ത സ്ഥലത്ത് പേപ്പര്‍ വിരിച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.
7, ബ്രഡ്- പ്ലാസ്റ്റിക് കൂടിലോ, അടച്ചുറപ്പുള്ള പാത്രത്തിലോ സൂക്ഷിച്ചാല്‍ ബ്രഡ് ദിവസങ്ങളോളം കേടാകാതെയിരിക്കും.
Post Your Comments