തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെപി അനില്‍കുമാര്‍. ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത പാര്ട്ടിയായികോണ്ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ ക്രിയാത്മകമായി എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നും അനില്‍ കുമാര്‍ ചോദിച്ചു. പത്രസമ്മേളനത്തിലാണ് അനില്‍കുമാര്‍ ഈക്കാര്യം പറഞ്ഞത്.
‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുവാന് കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ദേശീയ തലത്തില്‍ നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ ക്രിയാത്മകമായി എന്ത് ചെയ്യാന്‍ സാധിക്കുന്നു കോണ്‍ഗ്രസിന്. മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോള്‍ കാഴ്ച്ചകാരുടെ റോളിലാണ് കോണ്‍ഗ്രസ് എന്നത് സഹതപിക്കാന്‍ മാത്രമുള്ള കാര്യമാണ്. ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയും ഇല്ല കോണ്‍ഗ്രസിന്. നരേന്ദ്രമോദിക്കെതിരെ സമരം ചെയ്യാന്‍ കെല്‍പ്പില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇന്ധനവില കുതിച്ചുയരുന്നു, ഗ്യാസ് വില ഉയരുന്നു. എവിടെയെങ്കിലും കോണ്‍ഗ്രസിന്റെ സമരം നടക്കുന്നുണ്ടോ. പിന്നെയെന്ത് ജനപക്ഷത്താണ് കോണ്‍ഗ്രസ്’ – അനില്‍കുമാര്‍ പറഞ്ഞു.
ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും അനില്‍കുമാര്‍ വിമർശിച്ചു. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.
Post Your Comments