![](/wp-content/uploads/2021/09/sketch1631604996207-2.jpg)
എറണാകുളം: കൊച്ചി കപ്പല്‍ ശാലയ്ക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം. ഇ-മെയിലായാണ് ഭീഷണി സന്ദേശം അധികൃതര്‍ക്ക് കിട്ടിയത്. ഇ-മെയില്‍ കിട്ടിയ ഉടനെ കപ്പല്‍ ശാല അധികൃതര്‍ സിഐഎസ്എഫിനെ വിവരം അറിയിച്ചു. കപ്പല്‍ശാലയിലെ ഇന്ധന ടാങ്ക് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു.
കപ്പല്‍ ശാലയ്ക്ക് നേരെ ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത് രണ്ടാഴ്ച മുമ്പാണ്. കപ്പല്‍ ശാലയും ഐഎന്‍എസ് വിക്രാന്തും തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഇ-മെയില്‍ ആയി ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
Post Your Comments