KeralaLatest NewsNews

വർഗീയ സംഘടനകൾ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നു: മുഖ്യമന്ത്രി

നൂറു ദിന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ 92 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം: സ്വാതന്ത്ര്യസമര ഏടുകളെ അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിൽ പങ്കെടുക്കാത്തവരെ സ്വാതന്ത്ര്യസമര സേനാനിയെന്ന് ചിത്രീകരിക്കുന്നുവെന്നും മലബാർ കലാപം മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമെന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ വർഗീയ സംഘടനകൾ വ്യാജപ്രചാരണങ്ങൾ അഴിച്ചു വിടുന്നുവെന്നും. ചരിത്ര വസ്തുതകളെ വക്രീകരിച്ച് പുതിയ ചരിത്രം സ്ഥാപിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കോണ്‍ഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് : എംഎല്‍എ രാജ് കുമാര്‍ ബിജെപിയില്‍ ചേർന്നു

‘അതേസമയം കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസ മേഖല മുന്നോട്ട് പോയി. ഒരു പ്രതിസന്ധിയുടെയും മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയല്ല ചെയ്‌തത്‌. കാലത്തിനനുയോജ്യമായ വികസന മേഖലകളിൽ കൂടി കടക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കും’- മുഖ്യമന്ത്രി പറഞ്ഞു. നൂറു ദിന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ 92 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button