പാലക്കാട് : കോവിഡ് പ്രതിരോധത്തിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം ചെയ്ത കോൺഗ്രസിന് വൻതുക പിഴ. പുതുശ്ശേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് പിഴ ശിക്ഷ വിധിച്ചത്.
Read Also : ട്രിബ്യുണൽ നിയമനങ്ങളുമായി കേന്ദ്ര സർക്കാർ
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സമരം നടത്തിയതിന് 1.10 ലക്ഷം രൂപയാണ് പിഴയിട്ടത്. വാളയാർ, കസബ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓരോ മണ്ഡലം പ്രസിഡന്റിന്റെയും പേരിൽ 15 വരെ കേസുകൾ ചാർജ് ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രവർത്തകരിൽ നിന്ന് പിരിവെടുത്ത് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അദാലത്തിൽ പിഴയൊടുക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് കോൺഗ്രസ് സമരം നടത്തിയത്. വാക്സിനേഷൻ അപാകത, ശബരിമല, സ്വർണക്കടത്ത്, ടോൾ, കാർഷിക നിയമം, ലക്ഷദ്വീപ്, മരംമുറി, ചെക്പോസ്റ്റിലെ കൈക്കൂലി തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്കെതിരെയാണ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം നടത്തിയത്.
Post Your Comments