Latest NewsNewsIndia

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു

അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിനെ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ തീരുമാനമായത്. യു.പി ഗവർണർ ആനന്ദി ബെന്നിന്റെ വിശ്വസ്തനാണ് അദ്ദേഹം. വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ നേതൃത്വം നിർബന്ധിതരായത്.

2022 ല്‍ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജി. മുഖ്യമന്ത്രിയ്‌ക്കെതിരെ മന്ത്രിസഭയിലും ബി.ജെ.പിയിലും ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ്, രാജിയെന്നാണ് സൂചന. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

shortlink

Post Your Comments


Back to top button