KeralaLatest NewsNews

ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ? ജൂഹിയുടെ അമ്മയുടെ ഓർമയിൽ അൽസാബിത്ത്

കൊ​ച്ചി: ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ല്‍ നടി ജൂഹി രസ്​തോഗിയുടെ മാ​താ​വ് ഭാ​ഗ്യ​ല​ക്ഷ്മി​ (56) കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള ഓർമയിൽ അൽസാബിത്ത്. ‘ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ. അൽസു എന്ന വിളി ഇനി ഉണ്ടാകില്ലലോ’ അൽസാബിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.45ന് ​ഇ​രു​മ്പ​നം സീ​പോ​ര്‍​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ എ​ച്ച്‌.​പി.​സി.​എ​ല്ലി​ന് മു​ന്നി​ൽ വെച്ച് നടന്ന വാഹനാപകടത്തിൽ ആണ് ഭാഗ്യലക്ഷ്മി മരണപ്പെട്ടത്. മ​കന്റെ സ്കൂ​ട്ട​റി​നു പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യുമ്പോ​ള്‍ പി​ന്നാ​ലെ വ​ന്ന കു​ടി​വെ​ള്ള ടാ​ങ്ക​ര്‍ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ല്‍​നി​ന്ന്​ തെ​റി​ച്ചു​വീ​ണ ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ ദേ​ഹ​ത്തൂ​ടെ ലോ​റി ക​യ​റി ത​ല്‍​ക്ഷ​ണം മ​രി​ച്ചു. തെ​റി​ച്ചു​വീ​ണ മ​ക​ന്‍ ചി​രാ​ഗ് രു​സ്തോ​ഗി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

ഉപ്പും മുളകും സീരിയലില്‍ ലച്ചുവായിട്ടാണ്​ ജൂഹി അഭിനയിച്ചത്​. അതേസമയം നേരത്തെ പിതാവ് മരിച്ച ജൂഹിക്ക് മാതാവായിരുന്നു എല്ലാം. ജൂഹിയുടെ സഹപ്രവർത്തകനായിരുന്നു അൽസാബിത്ത്.

shortlink

Post Your Comments


Back to top button