‘മതനേതാക്കൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല’: മതസൗഹാർദം തകർക്കരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ

കേരളത്തെപോലൊരു സംസ്ഥാനത്ത് കാലങ്ങളായി ഇത് തുടർന്ന് വരികയാണ്.

മലപ്പുറം: നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. കേരളത്തിലെ മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾ മത നേതാക്കൾ നടത്തരുതെന്നും സമുദായങ്ങൾ തമ്മിലുള്ള ഐക്യമാണ് ആവശ്യമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Read Also: 32 കാരിയെ അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തി: ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി

‘മതനേതാക്കൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല. സമുദായങ്ങൾ തമ്മിലുള്ള ഐക്യമാണ് നമുക്കാവശ്യം. കേരളത്തെപോലൊരു സംസ്ഥാനത്ത് കാലങ്ങളായി ഇത് തുടർന്ന് വരികയാണ്. ഇത്തരം വിവാദ വിഷയങ്ങൾ പറഞ്ഞ് അതില്ലാതാക്കരുത്. സൗഹാർദം നിലനിർത്താനാണ് മതനേതാക്കൾ തയ്യാറാവേണ്ടത്. അതാണ് കേരളത്തിന്റെ പാരമ്പര്യം’- സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Share
Leave a Comment