ദോഹ : ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. വാരാന്ത്യ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറ് നിന്നും ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും, എല്ലാതരം കടല്‍ വിനോദങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.
Read Also :മദ്യപിച്ച് ലക്കും ബ്രേക്കുമില്ലാതെ 22 കാരിയായ മോഡൽ സൈനിക വാഹനം തടഞ്ഞു: പിന്നീട് സംഭവിച്ചത് ഇങ്ങനെ…
കാറ്റിന്റെ ഫലമായി ചിലയിടങ്ങളില്‍ ഒമ്പത് അടിയോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. നീന്തല്‍, ബോട്ടിങ്, സ്‌കൂബാ ഡൈവിങ്, ഡൈവിങ്, സര്‍ഫിങ്, മത്സ്യബന്ധന ടൂര്‍, വിന്‍ഡ് സര്‍ഫിങ് എന്നിവ ഒഴിവാക്കാനാണ് നിര്‍ദേശം. വെള്ളി, ശനി ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് 28 മൈല്‍ വരെ വേഗം പ്രാപിക്കും. പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും തുടര്‍ന്ന് പൊടിക്കാറ്റും രൂപപ്പെടാനും ഇടയുണ്ട്.
Post Your Comments