തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ ഹണിട്രാപ്പില്‍ ആദ്യകേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐയുടെ പരാതിയില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിയ്ക്കെതിരെയാണ് തിരുവനന്തപുരം പൊലീസ് കേസ് എടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
Read Also : വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്: കുറ്റപത്രം സമർപ്പിച്ചു
പൊലീസുകാരെ ലക്ഷ്യം വെച്ചാണ് യുവതിയുടെ തേന്‍ കെണി. സമൂഹ മാദ്ധ്യമങ്ങളില്‍ പൊലീസുകാരുടെ പ്രൊഫൈലുകള്‍ കണ്ടെത്തി അതുവഴിയാണ് സൗഹൃദത്തിലാകുന്നത്. സൗഹൃദം പിന്നീട് സെക്സ് ചാറ്റിലേയ്ക്ക് വഴിമാറും. പിന്നീട് ഇവര്‍ തന്റെ ചൊല്പ്പടിയിലേയ്ക്ക് ആയെന്ന് കണ്ടാല്‍ ഇവരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടുന്നതാണ് യുവതിയുടെ രീതി. നിരവധി ഉദ്യോഗസ്ഥര്‍ യുവതിയുടെ വലയില്‍ വീണെന്ന് വിവരമുണ്ടെങ്കിലും മാനക്കേട് ഭയന്ന് ആരും ഇതുവരെ പരാതി നല്കാന് തയ്യാറായിട്ടില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്ത്രീ നിലവിലെ പരാതിക്കാരനായ എസ്ഐക്കെതിരെ മ്യൂസിയം സ്റ്റേഷനില്‍ ബലാത്സംഗ പരാതി നല്‍കിയിരുന്നു. പിന്നീട് യുവതി തന്നെ പരാതി പിന്‍വലിക്കുകയും ചെയ്തു.
Post Your Comments