ന്യൂഡൽഹി : ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയമിച്ച് സോണിയ ഗാന്ധി. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. പ്രവര്‍ത്തക സമിതി അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ആന്റണിക്ക് പുറമെ, അംബിക സോണി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെയാണ് സോണിയ ഗാന്ധി നിയമിച്ചിരിക്കുന്നത്.
നിലവിലുളള രീതിയില്‍ മുന്നോട്ടു പോവാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന വികാരം പാര്‍ട്ടിക്കുളളില്‍ ശക്തമായതോടെയാണ് എകെ ആന്റണിയെ മുന്‍നിര്‍ത്തി ചര്‍ച്ചക്ക് അധ്യക്ഷ സോണിയ ഗാന്ധി മുന്നോട്ട് വരുന്നത്. സമവായ നീക്കങ്ങളുടെ ഭാഗമായി ഔദ്യോഗിക നേതൃത്വത്തിന് എതിരെ അമര്‍ഷം വ്യക്തമാക്കിയ മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയെന്ന് അറിയിപ്പെട്ടുന്ന ജി 23 സംഘത്തിലെ ചില അംഗങ്ങളുമായി സമിതി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Read Also : രോഗിക്ക് കുത്തിവയ്‌പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്‍, സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍
ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. നിലവിലുളള സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തല്‍ മുന്നേറാന്‍ സാധ്യമാവില്ലന്നും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളും പാര്‍ട്ടിയുടെ ഐക്യത്തിന് വിലങ്ങുതടിയാകുമെന്ന വികാരം ശക്തമായതോടെയാണ് വിശാല ചര്‍ച്ചയ്ക്ക് സോണിയ ഗാന്ധി മുതിര്‍ന്നത്.
Post Your Comments