മുംബൈ: വിവാഹമോചനം ലഭിക്കാൻ ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ യുവാവ് മുംബൈയിൽ നിന്നും കടന്നുകളഞ്ഞു. ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഭാര്യയിൽ നിന്നും വിവാഹ മോചനം നേടാനാണ് യുവാവ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ ദൃശ്യങ്ങൾ യുവാവിന് കൈമാറിയ ആളെയും പോലീസ് പിടികൂടി. ഭാര്യയുടെ ദൃശ്യങ്ങൾ ഭർത്താവിനു നൽകിയ ആൾ യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. ഇയാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 5.20 ലക്ഷം രൂപ നൽകണമെന്ന് യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു.
പണം ലഭിക്കാതിരുന്നതിനെത്തുടർന്ന് ഇയാൾ വീഡിയോ ഭർത്താവിന് അയച്ചു നൽകി. തുടർന്നാണ് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചത്. യുവതിയുടെ പരാതി പ്രകാരം ഇരുവർക്കുമെതിരെ ബലാത്സംഗം, പിടിച്ചുപറി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദിയോനാർ പോലീസ് പറഞ്ഞു.
Post Your Comments